ആന്ധ്രാപ്രദേശ്: തെലുങ്ക്ദേശം പാര്‍ട്ടി എന്‍.ഡി.എ വിടുമെന്ന സൂചന നല്കി. ബി.ജെ.പിയുമായി സഖ്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ...
ആന്ധ്രാപ്രദേശ്: തെലുങ്ക്ദേശം പാര്‍ട്ടി എന്‍.ഡി.എ വിടുമെന്ന സൂചന നല്കി. ബി.ജെ.പിയുമായി സഖ്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ടി.ഡി.പി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഞായറാഴ്ച പാര്‍ട്ടിയുടെ അടിയന്തര യോഗം വിളിച്ചു.
നേരത്തെ ശിവസേനയും ബി.ജെ.പിയെ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ ഒഴിവാക്കിയതാണ് ഇപ്പോള്‍ ടി.ഡി.പിയെ ഇങ്ങനെ മാറ്റി ചിന്തിപ്പിക്കാന്‍ കാരണമായത്. സംസ്ഥാനത്ത് ബിജെ.പി സംസ്ഥാന ഘടകവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയ്ക്ക് പുറമെയാണ് ഇപ്പോഴത്തെ പ്രശ്നം.
ബജറ്റില്‍ ആന്ധ്രയെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാത്തത് സംസ്ഥാനത്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. വിശാഖപട്ടണത്തിന് പുതിയ റെയില്‍വേ സോണും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക പദ്ധതിയുമെല്ലാം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ചില എം.പിമാര്‍ രാജിക്കൊരുങ്ങിയതാണ്. ഇവരുമായി ചര്‍ച്ച നടത്തിയശേഷമാണ് അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഞായറാഴ്ച യോഗം വിളിച്ചിരിക്കുന്നത്. അതില്‍ ബി.ജെ.പിയില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കും.
എന്നാല്‍ ടി.ഡി.പിയുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്.
COMMENTS