BREAKING NEWS
Search

ശുഹൈബിനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ മുന്‍ പി.എയെ ചോദ്യം ചെയ്യണം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്



തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സി.പി.എം നടത്തിയ കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ മുന്‍ പി.എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശുഹൈബ് കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തിലാണ് ഇങ്ങനെ കൊലവിളി നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 12  ന്  എടയന്നൂരിനടുത്ത് തെരൂരില്‍ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ശുൈഹബിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശുഹൈബിനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ മുന്‍ പി.എയെ ചോദ്യം ചെയ്യണം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്