Search

ശുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊടി സുനി ഉള്‍പ്പെടെ സി.പി.എമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചു




തിരുവനന്തപുരം: കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടി.പി കേസ് പ്രതികള്‍ അടക്കം സി.പി.എമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചതായും ഇതില്‍ കുപ്രസിദ്ധ ഗുണ്ട കൊടി സുനി ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കൊലപാതകത്തിന് തൊട്ടു മുന്‍പുള്ള ഈ നടപടി ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധത്തിന്റെ മാതൃകയിലാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മൊത്തം 41 വെട്ടുകള്‍, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൊലപാതകം ഇതെല്ലാം കണ്ണൂരില്‍ സി.പി.എം നടത്തുന്ന കൊലപാതകത്തിന്റെ ശൈലി തന്നെയാണൈന്നും വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊല നടത്തിയതെന്നും പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം ശ്രമിക്കുന്നതായും പ്രതിപക്ഷനേതാവ് ആരോപിച്ചു.

ശുഹൈബിന്റെ കൊലപാതകത്തിന് മുന്‍പ് സി.പി.എമ്മുമായി ബന്ധമുള്ള തടവുപുള്ളികള്‍ക്ക് പരോള്‍ കിട്ടിയ രേഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊടി സുനി ഉള്‍പ്പെടെ സി.പി.എമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചു