തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ...
തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.പി.എം ഡമ്മി പ്രതികളെ കൊടുക്കുന്നതുവരെ പൊലീസ് കാത്തിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണിതെന്നും പൊലീസ് സമ്മര്‍ദ്ദത്തിലായതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കണ്ണൂരിലെ സി.പി.എം കൊലയാളികള്‍ നടത്തുന്ന സ്ഥിരം രീതിയിലാണ് ഈ കൊലപാതകം നടന്നതെന്നും ശുഹൈബിന്റെ ശരീരത്തില്‍ 41 വെട്ടുകളുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഒരു അനുശോചനം പോലും മുഖ്യമന്ത്രി നടത്താത്തത് പ്രതികള്‍ക്ക് പ്രോത്സാഹനമാണ്. ജയിലിനുള്ളിലും പുറത്തും കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
COMMENTS