തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സുഹൈബ് കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്ക്...
തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സുഹൈബ് കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. പ്രതികള്‍ ആരാണെന്നുള്ളതോ അവരുടെ ബന്ധങ്ങളോ അന്വേഷണത്തെ ബാധിക്കില്ല. മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനം നിലനിര്‍ത്താന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല.
മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Keywords: Suhaib murder case,chief minister, Pinarayi Vijayan, Kerala, Police, crime

COMMENTS