മുംബയ്: ആരാധകരെയാകെ ദുഃഖത്തിലാഴ്ത്തി, നടി ശ്രീദേവിക്ക് രാജ്യം വിടചൊല്ലി. മുംബയിലെ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലായിരുന്നു പ്രിയ നടി...
മുംബയ്: ആരാധകരെയാകെ ദുഃഖത്തിലാഴ്ത്തി, നടി ശ്രീദേവിക്ക് രാജ്യം വിടചൊല്ലി. മുംബയിലെ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലായിരുന്നു പ്രിയ നടിയുടെ അന്ത്യകര്‍മങ്ങള്‍.
ശ്രീദേവിയുടെ ചിതയ്ക്കു തീ കൊളുത്തിയത് ഭര്‍ത്താവ് ബോണി കപൂറായിരുന്നു. മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ സമീപമുണ്ടായിരുന്നു.
#WATCH Mumbai: Mortal remains of #Sridevi wrapped in tricolour, accorded state honours. pic.twitter.com/jhvC9pjLMp
— ANI (@ANI) February 28, 2018
ശ്രീദേവിയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നു. ബോണി കപൂറും മക്കളും സമീപം
അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്ന് വൈകുന്നേരം രണ്ട് മണിക്കാണ് ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്. വാഹനം വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു.
ജീവിതത്തിന്റെ നാനാതുറകളിലെ നൂറുകണക്കിനു പ്രമുഖരാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. കൂടാതെ ആയിരക്കണക്കിന് ആരാധകരും രംഗങ്ങള്‍ക്കു സാക്ഷിയാവാന്‍ തടിച്ചുകൂടിയിരുന്നു.
അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന് ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അര്‍ബാസ് ഖാന്, ഫറാ ഖാന്, സോനം കപൂര്‍, ആനന്ദ് അഹൂജ തുടങ്ങിയവര്‍ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ചൊവ്വാഴ്ച രാത്രി 9.30ന് ശ്രീദേവിയുടെ മൃതദേഹം മുംബയിലെത്തിച്ചത്. മക്കളായ ജാന്‍വി, ഖുഷി, ബോണി കപൂറിന്റെ സഹോദരന് അനില്‍ കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഫെബ്രുവരി 24ന് രാത്രി 11.30 നാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിലെത്തിയത്.
ഹൃദയസ്തംഭനമാണ് ശ്രീദേവിയുടെ മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. മദ്യം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നു ബാത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണമെന്നു പിന്നീട് സ്ഥിരീകരിച്ചു.
മരണത്തില്‍ ദുരൂഹതയില്ലാത്തതിനാല്‍ കേസ് അവസാനിപ്പിച്ചതായി അന്വേഷണത്തിനൊടുവില്‍ ദുബായ് പൊലീസ് അറിയിച്ചു.
COMMENTS