കൊച്ചി: ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്ക് ഹൈക്കോടതി സ്റ്റേചെയ്തു. ശ്രീജിത്തിനും രാഹുല്കൃഷ്...
കൊച്ചി: ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്ക് ഹൈക്കോടതി സ്റ്റേചെയ്തു. ശ്രീജിത്തിനും രാഹുല്‍കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
ശ്രീജിത്തിനെതിരായ വാര്‍ത്താവിലക്ക് ഭരണഘടനാവിരുദ്ധമാണെന്ന് കോടതിയുടെ പരാമര്‍ശമുണ്ടായി.
കരുനാഗപ്പള്ളി കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ രാഹുല്‍ കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.
COMMENTS