വിയ്യൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഭക്ഷണത്തിന് സ്പെഷ്യല്‍ വിഭവങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച സഹതടവുകാരനെ...
വിയ്യൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഭക്ഷണത്തിന് സ്പെഷ്യല്‍ വിഭവങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച സഹതടവുകാരനെ പിടികൂടി.
ജയിലില്‍ പള്‍സര്‍ സുനിക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന പരാതികള്‍ ശക്തമാകുന്നതിനിടെയാണ് ഈ പിടികൂടല്‍ നടന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് തയ്യാറാക്കുന്ന സ്പെഷ്യല്‍ വിഭവങ്ങളാണ് സുനിക്കായി എത്തിച്ചുകൊണ്ടിരുന്നത്. തടവുകാര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ജയിലില്‍ തര്‍ക്കങ്ങള്‍ സര്‍വ്വസാധാരണമാണ്.
അടുക്കളയ്ക്ക് തൊട്ടുപിന്നിലായിരുന്നു സുനിയുടെ സെല്‍. എല്ലാവര്ക്കും പാചകം ചെയ്യുന്നത് ഒരേ അടുക്കളയിലാണെങ്കിലും ഉദ്യോഗസ്ഥര്‍ക്കുള്ള പാചകരീതി വ്യത്യസ്തമാണ്. ഈ ആഹാരമാണ് സുനിക്ക് കിട്ടിക്കൊണ്ടിരുന്നത്. സ്പെഷ്യല്‍ രീതിയിലുള്ള മീന്‍കറിയാണ് സഹതടവുകാരന് സുനിക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത്. അതാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.
COMMENTS