ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന ന...
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വം അരയും ശ്രമിക്കുന്നതിനിടെ വിരുദ്ധ നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിനോയിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ച യെച്ചൂരി, ആവശ്യമെങ്കില്‍ ആരോപണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വഴിവിട്ട കാര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യെച്ചൂരി തുറന്നടിച്ചു.
പല പരാതികളും ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലഭിക്കാറുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ട്, യെച്ചൂരി വ്യക്തമാക്കി.
പാര്‍ട്ടിയെയോ പദവിയെയോ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
പാര്ട്ടിയുടെനിലപാട് എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ്. ദുബായില്‍ ബിനോയിക്ക് എതിരായി അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാന ഘടകം ബിനോയിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കു മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
Keywords: CPM,Sitaram Yechuri, Kodiyeri Balakrishnan, Binoy Kodiyeri,Kerala

COMMENTS