തൃശൂര്‍: അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്നും എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി സിപ...
തൃശൂര്‍: അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്നും എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
എന്നാല്‍, ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ യെച്ചൂരി വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സേനകളുണ്ട്. അവര്‍ അക്രമവും നടത്തുന്നു. കേരളത്തില്‍ മാത്രമാണ് മതനിരപേക്ഷ സമൂഹമുള്ളത്. അതിനാലാണ് ആര്‍എസ്എസ് കേരളത്തെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമരാഷ്ട്രീയം നടത്തുന്നു എന്നു ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്നതിനു കാരണം ഇവരെ പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിന് ഉള്ളതുകൊണ്ടാണ്. ഇത്തരം പ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാനാവില്ല.
സമീപകാലത്തെ ഏറ്റവും വലിയ അഴിമതിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് ഇടനിലക്കാരില്ലെന്ന് പ്രധാനമന്ത്രി പറയുന്നു, കാരണം പ്രധാനമന്ത്രി തന്നെയാണ് ഇടനിലക്കാരനെന്നും യെച്ചൂരി ആരോപിച്ചു.
Keywords: Sitaram Yechuri, CPM, politics, BJP, RSS

COMMENTS