കൊച്ചി: നോക്കുകൂലി നല്‍കാത്തതിനു ഗുണ്ടാസംഘം പൊതുവഴി അടച്ചതായി പരാതി. വ്യവസായിയായ കൊച്ചി പൊന്നുരുന്നി സ്വദേശി മത്തായിയാണ് പരാതി നല്‍കിയത്....
കൊച്ചി: നോക്കുകൂലി നല്‍കാത്തതിനു ഗുണ്ടാസംഘം പൊതുവഴി അടച്ചതായി പരാതി. വ്യവസായിയായ കൊച്ചി പൊന്നുരുന്നി സ്വദേശി മത്തായിയാണ് പരാതി നല്‍കിയത്.
പൊന്നുരുന്നിയില്‍ സ്വകാര്യ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നന്നായി തടസ്സമില്ലാതെ നടക്കുന്നതിനായി 50,000 രൂപയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടത്. നല്‍കാനാവില്ലെന്ന് അറിയിച്ചതോടെയാണ് 50 വര്‍ഷം പഴക്കമുള്ള പൊതുവഴി അടച്ചത്.
കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ കൊണ്ടിട്ടാണ് വഴിയടച്ചത്. മൂന്നു ലക്ഷം രൂപ നല്കിയാല് അവശിഷ്ടങ്ങള്‍ മാറ്റി വഴി ശരിയാക്കി നല്‍കാമെന്നും അറിയിച്ചതായും മത്തായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി മത്തായിപൊലീസില് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതേ തടുര്‍ന്ന് ഐജിക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ അവശിഷ്ടങ്ങള്‍ പൊതുവഴിയില്‍ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കെഎംആര്‍എല്ലിനും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Nokku kooli, Kochi, Kerala

COMMENTS