കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്താന്‍ കൊലയാളികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. രണ്ട് വാടകയ്ക്കെടുത്ത കാറ...
കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്താന്‍ കൊലയാളികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. രണ്ട് വാടകയ്ക്കെടുത്ത കാറുകളിലാണ് പ്രതികള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ കൊലചെയ്യാനുപയോഗിച്ചത് വാളുകളാണെന്നും മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജാണെന്ന് കെ.സുധാകരന് ആരോപിച്ചിരുന്നു. മുറിവുകളുടെ സ്വഭാവം അത് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ആകാശ് സംഘത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അത് പി.ജയരാജന് അറിയാതെ നടക്കില്ലെന്നും മനോജിന്റെ പങ്ക് പുറത്തുവന്നാല്‍ അത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് ആകാശിനെ പ്രതിയാക്കിയതെന്നും കെ.സുധാകരന് ആരോപണം ഉന്നയിച്ചു.
COMMENTS