ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്കുനേരെ ഭീകരാക്രമണം ഉണ്ടായി. ആശുപത്രിയിലുണ്ടായിരുന്ന തടവുകാരനായ ഭീകരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭീകരര്‍...
ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്കുനേരെ ഭീകരാക്രമണം ഉണ്ടായി. ആശുപത്രിയിലുണ്ടായിരുന്ന തടവുകാരനായ ഭീകരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ഈ ആക്രമണത്തില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ഹന്‍സുള്ളയെ ഭീകരര്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു, രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ശ്രീമഹാരാജ ഹരിസിംഗ് ആശുപത്രിയിലാണ് ഭീകരര്‍ വെടിവയ്പ്പ് നടത്തിയത്. ആശുപത്രിയില്‍ പാക് തടവുകാരനുമായെത്തിയ പൊലീസുകാരെയാണ് ഭീകരര്‍ വെടിവച്ചത്.
COMMENTS