കൊച്ചി: ജോസഫ് അന്നം കുട്ടി ജോസ് എന്ന ആര്.ജെയ്ക്ക് ധാരാളം ആരാധകരുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ആര്‍ത്തവ ബോധവത്ക്കരണ...
കൊച്ചി: ജോസഫ് അന്നം കുട്ടി ജോസ് എന്ന ആര്.ജെയ്ക്ക് ധാരാളം ആരാധകരുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ആര്‍ത്തവ ബോധവത്ക്കരണത്തെക്കുറിച്ച് ഈ ആര്.ജെ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.
സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് ഇയാള്‍ വളരെയധികം ശ്രദ്ധേയനുമാണ്. ധാരാളം ആരാധകരുള്ള ഈ ആര്.ജെയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഒരു സെലിബ്രേറ്റി ആരാധകനെയാണ്. ജയസൂര്യയാണ് ആ ആരാധകന്.
ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ ജോസഫിനോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു ആര്.ജെയോട് ആരാധന തോന്നിയിട്ടുണ്ടെങ്കില്‍ അത് ജോസഫിനോടാണെന്നും ഫേസ്ബുക്കിലെ കുറച്ച് നവ ചിന്തകളുള്ള വീഡിയോയിലൂടെയാണ് ഇദ്ദേഹത്തെ പറ്റ് കൂടുതല്‍ അറിയാന്‍ സാധിച്ചതെന്നും ജയസൂര്യ പോസ്റ്റില്‍ കുറിച്ചു.
റേഡിയോ മിര്‍ച്ചിയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനെ കാണാന്‍ സാധിച്ചെന്നും താന്‍ വലിയ ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ജോസഫ് വിശ്വസിച്ചില്ലെന്നും കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തപ്പോള്‍ വിശ്വാസമായിക്കാണുമെന്നും ജയസൂര്യ കുറിച്ചു.
ജോസഫ് അന്നം കുട്ടി ജോസ് എന്ന പേര് ഒരു സിനിമയിലിടാന്‍ താന്‍ മോഷ്ടിച്ചുവച്ചിട്ടുണ്ടെന്നും ജയസൂര്യ പോസ്റ്റില്‍ കുറിച്ചു.
COMMENTS