ജയ്പൂര്‍: പദ്മാവത് സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ചിത്രം കൂടി പ്രതിഷേധത്തിനിരയാകുന്നു. കങ്കണ റണ്ണൗട്ടിന്റെ പുതിയ ചിത്രം മണികര്ണ്ണികയ്ക്...
ജയ്പൂര്‍: പദ്മാവത് സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ചിത്രം കൂടി പ്രതിഷേധത്തിനിരയാകുന്നു. കങ്കണ റണ്ണൗട്ടിന്റെ പുതിയ ചിത്രം മണികര്ണ്ണികയ്ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുയരുന്നത്.
മണികര്‍ണ്ണികയില്‍ റാണി ലക്ഷ്മിയായാണ് കങ്കണ എത്തുന്നത്. ചിത്രത്തില്‍ റാണി ലക്ഷ്മിയെ മാന്യതയില്ലാതെ ചിത്രീകരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് രാജസ്ഥാനില്‍ പ്രതിഷേധം ഉയരുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ബ്രാഹ്മണസഭയാണ് പ്രതിഷേധത്തിനു പിന്നില്‍.
ചിത്രത്തിലെ ഒരു ഗാനത്തില്‍ റാണി ഒരു ഇംഗ്ലണ്ടുകാരനുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സര്‍വ്വ ബ്രാഹ്മണ മഹാസഭ അദ്ധ്യക്ഷന്‍ സുരേഷ് മിശ്ര പറഞ്ഞു. തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാത്ത പക്ഷം ചിത്രത്തിന്റെ ചിത്രീകരണം തടയുമെന്നും മിശ്ര പറഞ്ഞു.
COMMENTS