തിരുവനന്തപുരം/ഹൈദരാബാദ്: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മാണിക്യമലരായ എന്ന ഗാനം നിയമക്കുരുക്കില്‍. രണ്ടു ദിവസം കൊണ്ട് ലോകത്താകമാനമുള്ള നെറ്...
തിരുവനന്തപുരം/ഹൈദരാബാദ്: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മാണിക്യമലരായ എന്ന ഗാനം നിയമക്കുരുക്കില്‍. രണ്ടു ദിവസം കൊണ്ട് ലോകത്താകമാനമുള്ള നെറ്റിസണ്‍സ് ഏറ്റെടുത്ത ഗാനം പ്രവാചകനെ നന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലാണ് ഈ ഗാനമുള്ളത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പ്രിയ വാരിയര്‍ ഇതിനകം ശ്രദ്ധേയയായി മാറിയിരുന്നു.
ഗാനരംഗത്ത് പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും ഭാഷകളും ദേശങ്ങളും പിന്നിട്ട് ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രിയയും ഗാനവും തരംഗമായിട്ടുണ്ട്. അതിനിടെയാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.
ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ഈണമിട്ട പഴയ ഗാനം വിനീത് ശ്രീനിവാസനാണ് ചിത്രത്തിനു വേണ്ടി പാടിയത്.
ഹൈദരാബാദില്‍ ഒരു സംഘം ആളുകളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫലഖ്നമ പൊലീസിനു പരാതി നല്‍കിയത്.
സംവിധായകനും പ്രിയയ്ക്കും എതിരെ ഐപിസി സെക്ഷന്‍ 296 പ്രകാരം കേസെടുത്തതായി ഫലക്നുമ പൊലീസ് കമ്മിഷണര്‍ വി. സത്യനാരായണ പറഞ്ഞു.
Keywords: Priya Warrier, Adar Love, Movie, Police, Case, Omar Lulu

COMMENTS