ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന സിനിമയിലെ മാണിക്യ മലരായ പൂവി...... എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിപ്പെട്ട് തനി...
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന സിനിമയിലെ മാണിക്യ മലരായ പൂവി...... എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിപ്പെട്ട് തനിക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ പി വാര്യര്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കും.
ഈ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ ആവശ്യം അംഗീകരിച്ചത്.
ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നതാണ് പ്രിയയുടെ ആവശ്യം.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ തനിക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേസ് ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് തടയണമെന്നും പ്രിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
COMMENTS