തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പി...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും രംഗത്തുവന്നു.
കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ബിസിനസ്സ് ചെയ്യുന്നവരാണ്, അവര്‍ക്ക് പല പ്രശ്നങ്ങളും കാണും. അത് എന്താണെന്ന് ബിനോയി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് മുതലെടുത്ത് പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും ചന്തയില്‍ സംസാരിക്കുന്നതുപോലെ നിയമസഭയില്‍ വന്ന് സംസാരിക്കരുതെന്നും അദ്ദേഹം പ്രതിപക്ഷത്തിനോട് രൂക്ഷമായി പ്രതികരിച്ചു.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തുടര്‍ന്ന് പി.ജയരാജന്റെ മകനെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. അത് നിഷേധിച്ച പി.ജയരാജന് പ്രതിപക്ഷം വ്യക്തമായധാരണയില്ലാതെയാണ് സഭയില്‍ വിഷയം ഉന്നയിക്കുന്നതെന്ന് പരാതിപ്പെട്ടു.
തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
COMMENTS