തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്...
തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. നേരത്തെ ഇത് നാലു ദിവസം എന്നായിരുന്നു.
കഴിഞ്ഞ ദിവസം കോറം തികയാതെ മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് എന്നീ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരുന്നില്ല.
ഇന്നത്തെ യോഗത്തില്‍ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കാനും തീരുമാനമായി.
COMMENTS