തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിനോടനുബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് നടത്തിയ പ്രസ്...
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിനോടനുബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് നടത്തിയ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
പൊലീസ് അന്വേഷണത്തില്‍ അല്ല പാര്‍ട്ടിയുടെ അന്വേഷണത്തിലാണ് വിശ്വാസം എന്ന പി.ജയരാജന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനവേദിയില്‍ വച്ച് പി.ജയരാജനോട് മുഖ്യമന്ത്രി നേരിട്ട് തന്റെ അതൃപ്തി അറിയിച്ചു.
കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.
COMMENTS