തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ - ഡീസല്‍ വില റെക്കോര്‍ഡിട്ട് കുതിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പെട്രേ...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ - ഡീസല്‍ വില റെക്കോര്‍ഡിട്ട് കുതിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പെട്രോളിനും ഡീസലിനും ഇന്നും വില ഉയര്‍ന്നു.
പെട്രോളിന് 16 പൈസയും ഡീസലിന് ഏഴു പൈസയുമാണ് ഉയര്‍ന്നത്. വില ഇത്രയും ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
വില വര്‍ദ്ധനയില്‍ ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.
കഴിഞ്ഞ മൂന്നു ദിവസമായി പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടെങ്കിലും ഡീസല്‍ വില രണ്ടു ദിവസം കൂടിയാണ് വര്‍ദ്ധിച്ചത്.
COMMENTS