പത്തനാപുരം: പ്രവാസിയായ വ്യാപാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം പ്രവാസിയായിരുന്ന ...
പത്തനാപുരം: പ്രവാസിയായ വ്യാപാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം പ്രവാസിയായിരുന്ന സുഗതനാണ് ആത്മഹത്യ ചെയ്തത്.
കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷാണ് അറസ്റ്റിലായത്. നേരത്തെ തന്നെ ഇയാളുടെ പേരില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
വളരെ കാലമായി വിദേശത്തായിരുന്ന സുഗതനും കുടുംബവും ആറുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് പത്തനാപുരത്ത് ഒരു സ്ഥലം വാടകയ്ക്ക് എടുത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാനായി പണി ആരംഭിച്ചു. വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിന് തൊട്ടു മുന്‍പ് വര്‍ക്ക്ഷോപ്പ് സ്ഥിതിചെയ്യുന്നത് വയല്‍ നികത്തിയ സ്ഥലത്താണെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തുവരികയും വര്‍ക്ക്ഷോപ്പിനു മുന്നില്‍ കൊടികുത്തി പ്രതിഷേധം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
ഇതോടെ സുഗതന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പണം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ പിതാവിനെ സമീപിച്ചിരുന്നതായി സുഗതന്റെ മകന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍
അറസ്റ്റുണ്ടായിരിക്കുന്നത്.

COMMENTS