കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ശക്തമായ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത...
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ശക്തമായ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും അവര്‍ അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണെന്നും പാര്‍ട്ടി അണികള്‍ക്ക് സഹിഷ്ണുത നഷ്ടപ്പെട്ടെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് കഴിഞ്ഞ ദിവസം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
പൊലീസിന്റെ വെളിപ്പെടുത്തലോടെ സി.പി.എമ്മിന് സംഭവത്തില്‍ പങ്കില്ലെന്ന വാദം പൊളിഞ്ഞെന്നും പ്രതികള്‍ പിടിയിലാകും വരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയാണെന്നും ഈ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്നും അറസ്റ്റ് ചെയ്തവര്‍ യഥാര്‍ത്ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു.
COMMENTS