പുനലൂര്‍: രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വര്‍ക് ഷോപ്പ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകാനാവാത്തതില് മനംനൊന്ത് പ്രവാസി ജീവനൊടുക്കി. പുന...
പുനലൂര്‍: രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വര്‍ക് ഷോപ്പ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകാനാവാത്തതില് മനംനൊന്ത് പ്രവാസി ജീവനൊടുക്കി.
പുനലൂര്‍, ഐക്കരക്കോണം വാഴമണ്‍ ആലിയില്കീഴില് വീട്ടില്‍ സുഗതനാണ് (64) ജീവനൊടുക്കിയത്. വര്‍ക് ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡിലാണ് തൂങ്ങിമരിച്ചത്.
കൊല്ലം-തിരുമംഗലം റോഡില്‍ ഭൂമി വാടകയ്ക്കെടുത്താണ് മൂന്നു മാസം മുമ്പ് വര്‍ക് ഷോപ്പിന്റെ നിര്‍മ്മാണം തുടങ്ങിയത്.
ഈ ഭൂമി വയലായതിനാല്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സിപിഎം, എഐവൈഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. മാത്രമല്ല ഷെഡിനു മുന്നില്‍ കൊടികുത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രദേശം വയലായിരുന്നു. 2005 ല്‍ മണ്ണിട്ടു നികത്തി. ചുറ്റുമുള്ള ഭൂമിയില്‍ ആഡിറ്റോറിയങ്ങളും മറ്റു കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി ദിവസങ്ങളായി സുഗതന് രാഷ്ട്രീയക്കാരുടെ വീട്ടിലും ഓഫീസിലും കയറിയിറങ്ങുകയായിരുന്നു. അതില്‍ ഫലമില്ലെന്നു വന്നതോടെ കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു സുഗതനെന്ന് ബന്ധുക്കള്‍ പറഞ്ഞു. വര്‍ക് ഷോപ്പിന്റെ നിര്‍മ്മാണത്തിനായി മൂന്നുലക്ഷത്തിലേറെ രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഷെഡ് പൊളിച്ചു മാറ്റുന്നതിനായി സുഗതനും സഹായിയും രാവിലെ എത്തിയിരുന്നു. സഹായി കടയില്‍ പറഞ്ഞയച്ച ശേഷമാണ് സുഗതന് ആത്മഹത്യ ചെയ്തത്. സഹായി മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
സുഗതന് 35 വര്‍ഷമായി ഗള്‍ഫിലായിരുന്നു. ആറുമാസം മുമ്പാണ് മടങ്ങിയെത്തിയത്.
Keywords: Kerala, suicide, politics, CPI, Kollam

COMMENTS