തിരുവനന്തപുരം: നിയമസഭ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകങ്ങള്‍ ഉന്നയിച്ച് പ്രക്ഷുബ്ധമായി. വിഷയം...
തിരുവനന്തപുരം: നിയമസഭ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകങ്ങള്‍ ഉന്നയിച്ച് പ്രക്ഷുബ്ധമായി. വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധം നടത്തി.
ചോദ്യോത്തരവേളയോട് സഹകരിക്കാതെ പ്രതിപക്ഷം സ്പീക്കറുടെ ഡയസ് വളഞ്ഞു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
വിഷയം പിന്നീട് ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം അത് അംഗീകരിച്ചില്ല.
ഡയസ്സിന് മുന്നില്‍ നിന്ന് ബഹളം വെച്ച അന്‍വര്‍ സാദത്ത് എം.എല്‍.എയെ സ്പീക്കര്‍ പേരെടുത്ത് പറഞ്ഞ് ശാസിച്ചു.
ഒടുവില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതിനു പിന്നാലെ മീഡിയ ഗാലറിയില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുകയും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
COMMENTS