BREAKING NEWS
Search

രാശിയില്ലാത്തവള്‍ എന്ന പേരു വീണതിനാല്‍ ഇനി മലയാളത്തിലേക്കില്ല: നടി വിദ്യാ ബാലന്‍



മുംബൈ: രാശിയില്ലാത്തവള്‍ എന്ന പേരു വീണതിനാല്‍ ഇനി മലയാളത്തിലേക്കില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍ വ്യക്തമാക്കി.

സംവിധായകന്‍ കമലിന്റെ തന്നെ സിനിമയിലാണ് ആദ്യം അഭിനയം തുടങ്ങിയതെന്നും ആ സിനിമ നടക്കാത്തതുകാരണം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒഴിവാക്കപ്പെട്ടെന്നും രാശിയില്ലാത്തവള്‍ എന്ന പേരു വീണെന്നും താരം പറഞ്ഞു.

ആ വിഷമം മാറാന്‍ സമയമെടുത്തു. വീണ്ടുമൊരു മലയാളം സിനിമ ചെയ്യാന്‍ തോന്നിത്തുടങ്ങിയ സമയത്താണ് കമല്‍ വീണ്ടും വിദ്യയെ സമീപിച്ചത്. അങ്ങനെ മാധവിക്കുട്ടിയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവരെന്ന് മനസ്സിലാക്കി. അതിനാല്‍ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.

എന്നാല്‍ സിനിമ വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് പറയാനാകില്ല. അത് മറ്റു ചിലരെ നിരാശപ്പെടുത്തും. രണ്ടുതവണയായി ഇങ്ങനെ സംഭവിക്കുന്നതിനാല്‍ ഇനി മലയാളം സിനിമ ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി.

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന സിനിമയില്‍ നിന്നും വിദ്യാ ബാലന്‍ പിന്മാറിയിരുന്നു. ഇതിനെക്കുറിച്ച് കമല്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വിദ്യാബാലന്‍ മനസ്സു തുറന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രാശിയില്ലാത്തവള്‍ എന്ന പേരു വീണതിനാല്‍ ഇനി മലയാളത്തിലേക്കില്ല: നടി വിദ്യാ ബാലന്‍