Search

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിനു പിന്നില്‍ വ്യവസായി നീരവ് മോഡി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിനു പിന്നില്‍ വ്യവസായി നീരവ് മാഡി. നീരവിനെതിരെ ബാങ്ക് അധികൃതര്‍ സിബിഐയ്ക്കു പരാതി നല്‍കി.

തട്ടിപ്പില്‍ നീരവിനും ഭാര്യ എമിക്കും സഹോദരി നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കും എതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഫെബ്രുവരി അഞ്ചിനാണ്. 280.70 രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് നീരവിനെതിരെ കേസ്.

അതിനു പിന്നലെയാണ് 11,135 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ബുധനാഴ്ച ബാങ്ക് കണ്ടെത്തിയത്.

തട്ടിപ്പുവാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 10 ശതമാനം ഇടിവുണ്ടായി.

ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പു നടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പത്തു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: Neerav Modi, Punjab National Bank, Fraud


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിനു പിന്നില്‍ വ്യവസായി നീരവ് മോഡി