തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെതിരെയുള്ള കേസ് ലോകായുക്ത അവസാനിപ്പിച്ചു. രമേശിനെതിരെ ...
തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെതിരെയുള്ള കേസ് ലോകായുക്ത അവസാനിപ്പിച്ചു. രമേശിനെതിരെ തെളിവില്ലെന്നു കാണിച്ചാണ് ലോകായുക്ത കേസ് അവസാനിപ്പിച്ചത്.
എന്നാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് രമേശിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് കെ.സി.വേണുഗോപാല്‍ എം.പിയുടെ അഭിഭാഷകന് അറിയിച്ചു.
രമേശിനെതിരെ പരാതി നല്കിയ ടി.എന്‍ മുകുന്ദനും തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചത്.
എന്നാല്‍ ആര്.എസ് വിനോദിനെതിരായുള്ള കേസ് തുടരും.
മെഡിക്കല്‍ കോളേജിനുള്ള അനുമതിക്ക് കോടികള്‍ കോഴ വാങ്ങിയെന്ന ബി.ജെ.പി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത കേസെടുത്തത്.
COMMENTS