Search

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവം; ശക്തമായ നടപടിയുണ്ടാകും: മന്ത്രി എ.കെ.ബാലന്‍


തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി  യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ ഊരിന് പുറത്തായിരുന്നു താമസിച്ചിരുന്നത്.

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഇയാളെ നാട്ടുകര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവം; ശക്തമായ നടപടിയുണ്ടാകും: മന്ത്രി എ.കെ.ബാലന്‍