ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരന്റെ ദയവാധത്തിനായി ദില്ലിയിലെത്തിയ കുടുംബത്തിന് ആശ്വാസമായി ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സ്. ചികിത്സാ പിഴവ് മ...
ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരന്റെ ദയവാധത്തിനായി ദില്ലിയിലെത്തിയ കുടുംബത്തിന് ആശ്വാസമായി ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സ്. ചികിത്സാ പിഴവ് മൂലം അംഗവൈകല്യം സംഭവിച്ച കുട്ടിയുടെ ചികിത്സ എയിംസ് ഏറ്റെടുത്തു.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ഭാര്യയുടെയും നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയത്.
നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് കുട്ടിയുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസില്‍ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കേരളഹൗസിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു.
കുട്ടിക്ക് ദയാവധം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചതിനെ തുടര്‍ന്ന് കുടുംബം ഡല്‍ഹിയില്‍ തന്നെ തങ്ങുകയായിരുന്നു.
തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇടപെട്ടതു കൊണ്ടാണ് കുട്ടിയെ ഇപ്പോള്‍ എയിംസില്‍ എത്തിക്കാന്‍ സാധിച്ചത്. പ്രസവസമയത്ത് ഉണ്ടായ ചികിത്സാ പിഴവ് മൂലമാണ് ഡാനി സ്റ്റെനോ എന്നകുട്ടി ഇങ്ങനെ ആകാന്‍ കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.
സംസാരശേഷിയില്ല, നിവര്‍ന്നിരിക്കാന്‍ ആവില്ല, നടക്കാനോ ഓടാനോ പറ്റില്ല, ശബ്ദം കേള്‍ക്കുമ്പോള്‍ പേടിച്ചിച്ച് കരയും ഇതൊക്കെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങള്‍.
COMMENTS