കൊച്ചി: പരിഭ്രമത്തോടുകൂടി മാത്രമേ താനിപ്പോഴും മോഹന്‍ലാലിന്റെ മുന്പില് നില്ക്കാറുള്ളുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മനസ്സില്‍ മോഹന്ലാ...
കൊച്ചി: പരിഭ്രമത്തോടുകൂടി മാത്രമേ താനിപ്പോഴും മോഹന്‍ലാലിന്റെ മുന്പില് നില്ക്കാറുള്ളുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മനസ്സില്‍ മോഹന്‍ലാലിനോടുള്ള ബഹുമാനം കൂടിയതിനാലാണ് ഇങ്ങനെ നെര്‍വസ് ആകുന്നതെന്ന് മഞ്ജു പറഞ്ഞു.
എന്നാല്‍ ലാലിന് അങ്ങനെയൊന്നുമില്ലെന്നും സാധാരണക്കാരില്‍ സാധാരണക്കാരനായി മാത്രമേ പെരുമാറുകയുള്ളൂവെന്നും മഞ്ജു അറിയിച്ചു. അദ്ദേഹം കൂടെ അഭിനയിക്കുമ്പോള്‍ ഒന്നും അഭിനയിക്കുന്നതായി നമുക്ക് തോന്നുകയില്ലെന്നും എന്നാല്‍ ഡബ്ബിംഗ് തിയേറ്ററില്‍ കാണുമ്പോള്‍ നമ്മള് അമ്പരന്നു പോകുമെന്നും അതാണ് മോഹന്‍ലാല്‍ മാജിക് എന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
COMMENTS