കറാച്ചി: വീണ്ടും വിവാദ പരാമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഇന്ത്യയെ പോലെ പാകിസ്ഥാനെയും സ്നേഹിക്കുന്നു എന്ന പരാമര്‍ശ...
കറാച്ചി: വീണ്ടും വിവാദ പരാമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഇന്ത്യയെ പോലെ പാകിസ്ഥാനെയും സ്നേഹിക്കുന്നു എന്ന പരാമര്‍ശമാണ് വിവാദമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ചടങ്ങിനിടെയാണ് മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം.
ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരമായ ചര്‍ച്ച ആവശ്യമാണ്. അല്ലാതെ ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാന്‍ സാധിക്കില്ല.
ഇന്ത്യയെ സ്നേഹിക്കുന്നതു കൊണ്ടാണ് ഞാന്‍ പാകിസ്ഥാനെയും സ്നേഹിക്കുന്നത്. തീവ്രവാദവും കാശ്മീര്‍ വിഷയവും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
COMMENTS