ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ റാസ അ...
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ റാസ അക്കാദമി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രി സ്മൃതി ഇറാനിക്കു പരാതി നല്കി. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രവാചകനെയും ഭാര്യയെയും അപമാനിക്കുന്നതാണ് ഗാനരംഗമെന്ന് പരാതിയില്‍ പറയുന്നു. കൂടുതല്‍ വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഗാനരംഗം ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
ചിത്രത്തിലെ ഗാനരംഗം മതവികാരം വ്രണപ്പെടുന്നതാണെന്നു കാട്ടി റാസ അക്കാദമി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുട്യൂബില്‍ വൈറലായ ഗാനം ഇതെ തുടര്‍ന്ന് പിന്‍വലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനും സംഗീത സംവിധായകനും അറിയിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

COMMENTS