ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് മധുവിനെ കുറിച്ച് നടന് മമ്മൂട്ടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. മധുവിനെ ആദിവാസിയെന്നു വിളിക്...
ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് മധുവിനെ കുറിച്ച് നടന് മമ്മൂട്ടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. മധുവിനെ ആദിവാസിയെന്നു വിളിക്കരുതെന്നും തന്റെ അനുജനാണെന്നു മമ്മൂട്ടി എഴുതുന്നു.
മനുഷ്യന് മനുഷ്യനെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും ലോകത്ത് നിന്നുകൊണ്ട് എങ്ങനെ പരിഷ്കൃതരെന്ന് സ്വയംപ്രഖ്യാപിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്.
വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.
ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്.
മനുഷ്യന് മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന് എന്ന നിലയില്‍ അംഗീകരിക്കാനാവില്ല.
വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള് എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...
Keywords: Madhu, tribal youth, murder, Mammootty

COMMENTS