Search

വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കമല്‍ പാര്‍ട്ടി പ്രഖ്യാപിച്ചു, മക്കള്‍ നീതി മയ്യം, ചടങ്ങിലെ മുഖ്യാതിഥി കെജരിവാള്‍



വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കമല്‍ പാര്‍ട്ടി പ്രഖ്യാപിച്ചു, മക്കള്‍ നീതി മയ്യം, ചടങ്ങിലെ മുഖ്യാതിഥി കെജരിവാള്‍


മധുര: ഇന്ത്യ ഉറ്റുനോക്കിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കമലഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്. 'സെന്റര്‍ ഫോര്‍ പീപ്പിള്‍സ് ജസ്റ്റിസ്' എന്നാണ് കമല്‍ തന്നെ പാര്‍ട്ടിയുടെ പേര് പരിഭാഷപ്പെടുത്തിയത്.



വൈകുന്നേരം മധുരയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷി നിറുത്തിക്കൊണ്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.

ഞാന്‍ നിങ്ങളുടെ നേതാവല്ല, ഞാന്‍ നിങ്ങളുടെ ഉപകരണമാണ്, ജനങ്ങളാണ് ഈ പാര്‍ട്ടിയിലെ നേതാക്കളെന്നായിരുന്നു കമല്‍ പ്രഖ്യാപിച്ചത്.



ദ്രാവിഡ പാര്‍ട്ടികളുടെ, ചിഹ്നത്തെ അനുസ്മരിപ്പിക്കും വിധം കറുപ്പും ചുവപ്പും നിറങ്ങളാണ് പാര്‍ട്ടിയുടെ പതാകയില്‍ മുദ്രണം ചെയ്യുന്ന പതാകയില്‍ പതിപ്പിച്ചിരിക്കുന്നത്.


കമലഹാസന്റെ ആരാധകനാണ് താനെന്ന് കെജരിവാള്‍ പറഞ്ഞു. ഇപ്പോള്‍ കമല്‍ യഥാര്‍ത്ഥ ജനനായകനായിരിക്കുന്നുവെന്നും ഡി.എം.കെ., എഐഎഡിഎംകെ എന്നീ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ തമിഴ്‌നാട് ജനതയെ വഞ്ചിക്കുമ്പോള്‍, കമല്‍ സത്യസന്ധമായ ഒരു രാഷ്ട്രീയ ബദല്‍ അവതരിപ്പിക്കുകയാണെന്ന് കെജരിവാള്‍ പറഞ്ഞു.

അടുത്ത തവണ ഒരു അഴിമതി പാര്‍ട്ടിക്കും വോട്ട് ചെയ്യരുത്. സത്യസന്ധത പുലര്‍ത്തുന്ന പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നും കെജരിവാള്‍ ഓര്‍മിപ്പിച്ചു.



രാവിലെ രാമേശ്വരത്തു നിന്നാണ് കമല്‍ തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വസതി സന്ദര്‍ശിച്ചുകൊണ്ടായിരുന്നു തുടക്കം. രാമേശ്വരത്ത് മത്സ്യത്തൊഴിലാളികളുമായും കമല്‍ ആശയവിനിമയം നടത്തിയിരുന്നു. തന്റെ പാര്‍ട്ടിയില്‍ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെടുകയല്ലെന്നും താന്‍ അവരോടൊപ്പം ചേരാനാണ് വന്നിരിക്കുന്നതെന്നും കമല്‍ പറഞ്ഞപ്പോള്‍ ജനം ഹര്‍ഷാരവത്തോടെ ആ വാക്കുകള്‍ എതിരേറ്റു.



രാമേശ്വരത്തു നിന്ന് അദ്ദേഹം രാമനാഥപുരത്തേക്ക് പോയി. വലിയ ജനക്കൂട്ടമായിരുന്നു അവിടെയും ഉലകനായകനെ കാത്തുനിന്നത്. പരമകുടി ഉള്‍പ്പെടെയുള്ള ഏതാനും സ്ഥലങ്ങളില്‍ അദ്ദേഹം ഹ്രസ്വ പ്രസംഗങ്ങളും നടത്തി.

താന്‍ ഇന്നുമുതല്‍ സിനിമാതാരമല്ലെന്നും ജനസേവകന്‍ മാത്രമാണെന്നും കമല്‍ പറഞ്ഞു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കമല്‍ പാര്‍ട്ടി പ്രഖ്യാപിച്ചു, മക്കള്‍ നീതി മയ്യം, ചടങ്ങിലെ മുഖ്യാതിഥി കെജരിവാള്‍