Search

അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവ് എന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ മരണം മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവ് എന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പറയുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനമേറ്റതിനാല്‍ വാരിയെല്ല് തകര്‍ന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് രാവിലെ 11 മണിയോടുകൂടി പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. ഇത് മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി തൃശൂര്‍ റെയ്ഞ്ച് ഐ.ജി അറിയിച്ചു. 307, 302, 324 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുക്കും. എസ്.എസ്.എ.ടി വകുപ്പും ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റു ചെയ്തിരുന്നു.

ഇതിനിടെ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവ് എന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ മരണം മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്