ഇടുക്കി: സൂര്യനെല്ലി ബി.എല്‍ റാവിന് സമീപം ഹോംസ്റ്റേയില്‍ ഡി.ജെ പാര്‍ട്ടിക്കിടയില്‍ നടത്തിയ പരിശോധനയില്‍ എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാ...
ഇന്നലെ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം വിലകൂടിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ഒരു സ്ത്രീയുള്‍പ്പെടെ 29 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇവരില്‍ പലരും ലഹരിവസ്തുക്കള്‍ പ്രതികളില്‍ നിന്ന് വാങ്ങാന്‍ എത്തിയവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. അതിന് ശേഷം ഓണ്‍ലൈനായി ഹോംസ്റ്റേ ഏര്‍പ്പാട് ചെയ്തു.
ഇവരില്‍ നിന്ന് പിടികൂടിയ എല്‍.എസ്.ഡി സ്റ്റാമ്പിന് 10 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുമെന്ന് സി.ഐ അറിയിച്ചു.
പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
COMMENTS