Search

കൊച്ചടൈയാന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം, ലത രജനീകാന്ത് 6.20 കോടിയും പലിശയും ആഡ് ബ്യൂറോയ്ക്ക് നല്‍കണം: സുപ്രീം കോടതി



ന്യൂഡല്‍ഹി: രജനീകാന്ത് നായകനായ തമിഴ് ചിത്രം കൊച്ചടൈയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടന്റെ ഭാര്യ ലത രജനീകാന്ത് 6.20 കോടിയും അതിന്റെ പലിശയും പരസ്യ കമ്പനിയായ ആഡ് ബ്യൂറോയ്ക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

12 ആഴ്ചയ്ക്കകം തുക കൊടുക്കണം. ലത ഡയറക്ടറായ മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റാണ് കൊച്ചടൈയാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍.

150 കോടി ചെലവിട്ട സിനിമ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ആഡ് ബ്യൂറോ 10 കോടി രൂപ മീഡിയ വണ്‍ കമ്പനിക്ക് നല്‍കിയിരുന്നു. 2014 ഏപ്രിലില്‍ രൂപ നല്‍കിയത്. സിനിമയുടെ വിതരണാവകാശം ആഡ് വണ്ണിന് നല്‍കാമെന്ന ധാരണയിലായിരുന്നു രൂപ നല്‍കിയത്.

എന്നാല്‍ ലതയും കമ്പനിയും ചേര്‍ന്ന് ഈറോസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്ക്  നിയമവിരുദ്ധമായി വിതരണാവകാശം വില്‍ക്കുകയായിരുന്നു.

കൊച്ചടൈയാന്‍ സിനിമയുടെ സംവിധായികയും രജനീകാന്തിന്റെ മകളുമായ സൗന്ദര്യയാണ് ഈറോസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ സ.ഇ.ഒ.

വിതരണാവകാശം ലഭിക്കാതെ വന്നതോടെ ആഡ് ബ്യൂറോ പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കൊച്ചടൈയാന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം, ലത രജനീകാന്ത് 6.20 കോടിയും പലിശയും ആഡ് ബ്യൂറോയ്ക്ക് നല്‍കണം: സുപ്രീം കോടതി