തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നു. കണ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നു.
കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട പ്രമുഖ ബാങ്കുകള്‍ അതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ലോബി ബാങ്കുകള്‍ക്ക് പരാതി നല്‍കിയെന്നതാണ് ആരോപണം.
3000 കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ നല്‍കുന്നത്.
പരാതി നല്‍കിയിരിക്കുന്നത് കൊല്ലത്തെ ഒരു സ്വകാര്യ ബസുടമയുടെ ബന്ധുവാണെന്ന് കെ.എസ്.ആര്.ടി.സി എം.ഡി എ.ഹേമചന്ദ്രന് ആരോപിച്ചു.
ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് എം.ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
COMMENTS