തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതുമൂലം രണ്ടുപേര്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്ക്കാരിനാണെ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതുമൂലം രണ്ടുപേര്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പെന്‍ഷന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കാത്തതുകൊണ്ടാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്കകം പെന്ഷന് പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ പെന്ഷന് ബാധ്യത സഹകരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു.
COMMENTS