തിരുവനന്തപുരം: ബജറ്റിലെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്.ടി.സിയുടെ പെന്ഷന് വിതരണം സഹകരണബാങ്ക് ഏറ്റെടുത്തു. ഇതിന്റെ ആദ്യപടിയായി പെന്ഷന്...
തിരുവനന്തപുരം: ബജറ്റിലെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്.ടി.സിയുടെ പെന്ഷന് വിതരണം സഹകരണബാങ്ക് ഏറ്റെടുത്തു. ഇതിന്റെ ആദ്യപടിയായി പെന്ഷന് കുടിശ്ശികയുടെ ആദ്യ ഗഡുവായി 284 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
വരുന്ന മാര്‍ച്ചിനുള്ളില്‍ പെന്‍ഷന്‍കാരുടെ മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കും എന്നാണ് ബജറ്റിലെ ഉറപ്പ്. ഒരു മാസത്തെ പെന്ഷന് വിതരണത്തിന് മാത്രം 60 കോടി വേണ്ടിവരും. ആറു മാസത്തേക്ക് 584 കോടിയാണ് വേണ്ടിവരുന്നത്.
ഇതിനായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിന് പെന്ഷന് വിതരണത്തിന് ചുമതല കൊടുക്കാനാണ് തീരുമാനം.
ജില്ലകള്‍തോറും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കും. പലിശ തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.
സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ആശ്വാസമുണ്ടെങ്കിലും പെന്ഷന് വിതരണം സര്‍ക്കാര്‍ നേരിട്ട് നടത്താത്തതില്‍ സമരം ചെയ്യുന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിഷേധമുണ്ട്.
COMMENTS