കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചല്ലെന്ന് ...
കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിലാണ് മോഷണമുള്ളതെന്നും ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
കരിപ്പൂരില്‍ 14 മാസത്തിനിടെ 59 മോഷണങ്ങളുണ്ടായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ പരാതി. ഇതില്‍ ഒരെണ്ണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് തന്നെയാണ് പ്രതിയെന്നും യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ കുത്തിത്തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ്സും ഇവരെ അനുകൂലിക്കുന്നുണ്ട്.
അധികൃതരുടെ വാദം ഇങ്ങനെയാകുമ്പോഴും കഴിഞ്ഞ ദിവസവും അമേരിക്കയില്‍ നിന്ന് ദോഹ വഴി കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ നഷ്ടം യാത്രക്കാര്‍ക്ക് മാത്രമാണെന്നും ഇതെക്കുറിച്ച് അധികാരികള്‍ക്ക് എന്തു പറയാനുണ്ടെന്നും യാത്രക്കാര്‍ ചോദിക്കുന്നു.
COMMENTS