തൃശൂര്‍: പ്രതീക്ഷിച്ചതുപോലെ, സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. തൃശൂരില്‍ സമാപിച്ച സംസ്ഥാന സമ്മ...
തൃശൂര്‍: പ്രതീക്ഷിച്ചതുപോലെ, സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു.
തൃശൂരില്‍ സമാപിച്ച സംസ്ഥാന സമ്മേളനം, 87 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വി എസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിലനിറുത്തിയിട്ടുണ്ട്.
സംസ്ഥാന സമിതിയില്‍ പുതിയ ഒന്‍പതു പേര് എത്തിയപ്പോള്‍, നിലവിലെ പത്തു പേര് ഒഴിവാക്കപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ടി കൃഷ്ണന് ചെയര്‍മാനായി അഞ്ചംഗ കണ്ട്രോള് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നുവനെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വി എസ് അച്യുതാനന്ദനെ കൂടാതെ, പാലൊളി മുഹമ്മദുകുട്ടി, എം എം ലോറന്‍സ് , പി കെ ഗുരുദാസന്, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരിക്കും.
Keywords: Kodiyeri Balakrishnan, CPM
COMMENTS