BREAKING NEWS
Search

കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കും



തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

വൈസ് ചാന്‍സിലര്‍ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും യോഗത്തില്‍ ധാരണയായി. മെസഞ്ചര്‍ തസ്തികയിലേക്കു നടത്തിയ നാല് നിയമനങ്ങള്‍ കൂടി റദ്ദാക്കാനും പരീക്ഷാ വിഭാഗം പുനസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേരള സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കും