Search

കൊല്‍ക്കത്തയെ ഗോവ ഗോള്‍ മഴയില്‍ മുക്കി (1-5)യപ്പോള്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പുറത്ത്


പനജി: നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഗോവ തകര്‍ത്തു. ഗോവ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലില്‍ നിന്നു പുറത്തായി. ഈ ജയത്തോടെ എഫ്‌സി ഗോവ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.

ബംഗളൂരു എഫ്‌സിയുമായി കേരളത്തിന് വ്യാഴാഴ്ച മത്സരമുണ്ട്. ഈ മത്സരത്തിലെ ഫലം ഇന്നത്തെ ഗോവയുടെ ജയത്തോടെ അപ്രസക്തമായിരിക്കുകയാണ്. ഗോള്‍ ശരാശരിയില്‍ കേരളത്തെ പിന്തള്ളി ഗോവ സെമിയില്‍ പ്രവേശിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഒന്നാം സ്ഥാനക്കാരായി ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചു. ചെന്നൈയ്ന്‍ എഫ്‌സിയും, പുണെ സിറ്റി എഫ്‌സിയുമാണ് പ്ലേ ഓഫിലെത്തിയ മറ്റു ടീമുകള്‍. പുറത്തായയ നിലവിലെ ചാമ്പ്യന്‍മാര്‍ ആശ്വാസ ജയം തേടിയാണ് ഇറങ്ങിയത്. പക്ഷേ, ഗോവ അവരെ മാനം കെടുത്തി വിട്ടു.

ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ നേടി ജയം ഉറപ്പാക്കിയ ഗോവ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി വീഴ്ത്തി. ഗോവ സീസണില്‍ 39 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്.

ഹൂഗോ കള്‍സ് എടുത്ത കോര്‍ണര്‍കിക്ക് തലകൊണ്ട് ചെത്തിവലയിലിട്ട് സെര്‍ജിയോയാണ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് മാനുവല്‍ ലാന്‍സറോട്ടെ 15, 21 മിനിറ്റുകളില്‍ ലാന്‍സറോട്ടെ എതിരാളികളുടെ  വലചലിപ്പിച്ചു.

64 ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് നാലാം ഗോള്‍ നേടി. മാര്‍ക് സിഫ്‌നിയോസിസ് 90 ാം മിനിറ്റില്‍ അഞ്ചാമത്തെ നിറയുമൊഴിച്ചു. ബ്ലാസ്റ്റേഴ്‌സുവിട്ടു ഗോവയിലെത്തിയ താരമാണ് മാര്‍ക്.

കളി തീരാന്‍ മൂന്നു മിനിറ്റു ബാക്കി നില്‍ക്കെ, ക്യാപ്റ്റന്‍ റോബി കീനിന്റെ ബൂട്ടില്‍നിന്നായിരുന്നു എടികെയുടെ ആശ്വാസ ഗോള്‍.

Keywords: Goa, ISL, Kerala Blasters



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കൊല്‍ക്കത്തയെ ഗോവ ഗോള്‍ മഴയില്‍ മുക്കി (1-5)യപ്പോള്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പുറത്ത്