ന്യൂഡല്‍ഹി: കാവേരി നദീതട തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. തമിഴ്നാടിന് 192 ടി.എം.സി ജലം കൊടുക്കണമെന്ന ട്രൈബ്യൂണലിന്റെ വ...
ന്യൂഡല്‍ഹി: കാവേരി നദീതട തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. തമിഴ്നാടിന് 192 ടി.എം.സി ജലം കൊടുക്കണമെന്ന ട്രൈബ്യൂണലിന്റെ വിധിയില്‍ സുപ്രീംകോടതി ഇളവു വരുത്തി. 177.25 ടിഎംസി ജലം മാത്രം നല്കിയാല് മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേരളവും തമിഴ്നാടും കര്‍ണ്ണാടകവും പുതുച്ചേരിയും കക്ഷികളായ കേസില്‍ കര്‍ണ്ണാടകത്തിന് 14.75 അധികമായി നല്‍കാനും കോടതി വിധിച്ചു.
കേരളത്തിന് 30 ടിഎംസിയും പുതുച്ചേരിക്ക് ഏഴ് ടിഎംസി ജലവുമാണ് നേരത്തെ ട്രൈബ്യൂണല്‍ വിധിച്ചിരുന്നത്. ഇതേ അളവു തന്നെ സുപ്രീംകോടതിയും നിലനിര്‍ത്തി.
കാവേരി നദി ഒരു സംസ്ഥാനത്തിന്റെയും സ്വത്തായി കാണാനാകില്ലെന്നും അത് പൊതുസ്വത്തായി കാണണമെന്നും വിധി പ്രസ്താവനയില്‍ സുപ്രീംകോടതി വിശദമാക്കി.
COMMENTS