കണ്ണൂര്‍: കണ്ണൂരില്‍ ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച സമാധാന യോഗം ചേരാന്‍ തീരുമാനിച്ചു. നിയമമന്ത്രി എ.കെ.ബാലന്റെ ...
കണ്ണൂര്‍: കണ്ണൂരില്‍ ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച സമാധാന യോഗം ചേരാന്‍ തീരുമാനിച്ചു. നിയമമന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലായിരിക്കും കണ്ണൂരില്‍ സമാധാന യോഗം ചേരുക.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ എതിരാളികള്‍ക്ക് സി.പി.എമ്മിനെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുന്നതായി പി.ജയരാജന് ആരോപിച്ചു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും ജയരാജന് ആരോപണം ഉന്നയിച്ചു.
എന്നാല്‍ ഷുഹൈബിനെ കൊല്ലാനായിരുന്നില്ല കാല് വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയിരുന്നതെന്ന് പ്രതികള്‍ മൊഴി നല്കി.
ഇനി പിടികിട്ടാനുള്ള പ്രതികള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
COMMENTS