ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കെതിരെ പ്രതികരിച്ച് കമലഹാസന് രംഗത്തുവന്നു. അണ്ണാ ഡി.എം.കെയുടെ ഭരണം മോശമായതിനാലാ...
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കെതിരെ പ്രതികരിച്ച് കമലഹാസന് രംഗത്തുവന്നു.
അണ്ണാ ഡി.എം.കെയുടെ ഭരണം മോശമായതിനാലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് കമലഹാസന് പറഞ്ഞു. ഭരണം മോശമായതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയിലുള്ള ആരെയും കാണാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെയാണ് കമലഹാസന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്. മധുരയില്‍ വച്ചാണ് പ്രഖ്യാപനം നടക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചടങ്ങില്‍ പങ്കെടുക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ എന്നിവര്‍ക്കും ചടങ്ങിന് ക്ഷണമുണ്ട്.
COMMENTS