Search

ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; മലയാളികളടക്കമുള്ള ധാരാളം വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത


ഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താവിനിമയ രംഗത്തുമാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

ഇതിനോടകം തന്നെ 10,342 സ്വദേശികള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു. ഒമാനില്‍ ഇപ്പോള്‍ 30,000 ചരക്കുനീക്ക കമ്പനികളിലായി 80,000 ത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 14 ശതമാനം പേര്‍ മാത്രമാണ് സ്വദേശികള്‍ ഉള്ളത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് ഒമാന്‍ മന്ത്രി അറിയിച്ചു.

തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ വികസനപദ്ധതികളും വേഗത്തിലാക്കും. അവിടെയും സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.

അങ്ങനെവരുമ്പോള്‍ ഇപ്പോള്‍ ഈ മേഖലകളിലൊക്കെ പ്രവര്‍ത്തിച്ചുവരുന്ന മലയാളികളടക്കമുള്ള ധാരാളം വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; മലയാളികളടക്കമുള്ള ധാരാളം വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത