തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഇന്‍സ്പയര്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ...
തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഇന്‍സ്പയര്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരനുഭവമായി. ശാസ്ത്രസാങ്കേതിക അറിവുകള്‍ പകര്‍ന്നു നല്കിയ ഈ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കാന് ഉതകുന്നതായിരുന്നു.
ഗവണ്മെന്റ് ഫോര്‍ട്ട് ഹൈസ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇവിടെ നടന്ന ക്യാമ്പില്‍ തലസ്ഥാനത്തെ നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഒറിഗാമി, കരകൗശല ക്ലാസ്സുകള്‍ ശാസ്ത്ര ക്ലാസ്സുകള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായ പല പരിപാടികളും മൂന്നു ദിവസത്തെ ഈ ക്യാമ്പില്‍ സംഘടിപ്പിച്ചിരുന്നു.
ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ മത്സരമായി നടത്തുന്ന കോണ്‍ട്രാപ്ഷന്‍ ക്യാമ്പിലെത്തിയ കുട്ടികളില്‍ കൗതുകമുണര്‍ത്തി. കോളേജ് ഒഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രം, എഡ്യൂസോണ്‍ സിവില്‍ സര്‍വീസ് അക്കാദമി എന്നീ സ്ഥാപനങ്ങളും ക്യാമ്പില്‍ പങ്കാളികളായിരുന്നു.
ക്യാമ്പിന്റെ ഭാഗമായി വി.എസ്.എസ്.സി സ്പേസ് മ്യൂസിയം, പ്ലാനിറ്റേറിയം, മൃഗശാല, മ്യൂസിയം എന്നിവിടങ്ങളില്‍ ക്യാമ്പിലെ കുട്ടികള്‍ സന്ദര്‍ശനം നടത്തി.
എം.എല്‍.എ വി.എസ്.ശിവകുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ക്യാമ്പ് സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പഠനോപകരണങ്ങള്‍ ഈ ഇന്‍സ്പയര്‍ ക്യാമ്പില്‍ വിതരണം ചെയ്തു.
COMMENTS